18 June Friday

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ : ടോട്ടനത്തെ തകർത്ത്‌ ലീഡ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ടോട്ടനം ഹോട്‌സ്‌പറിന്‌ തോൽവി. ലീഡ്‌സ്‌ യുണൈറ്റഡ്‌ 3–-1ന്‌ ടോട്ടനത്തെ തകർത്തു. സ്‌റ്റുവർട്‌ ഡല്ലസ്‌, പാട്രിക്‌ ബാംഫോർഡ്‌, റോഡ്രിഗോ എന്നിവരാണ്‌ ലീഡ്‌സിനായി ലക്ഷ്യംകണ്ടത്‌. സൺ ഹ്യൂങ്‌ മിൻ ടോട്ടനത്തിന്റെ ആശ്വാസം കണ്ടെത്തി. ഹാരി കെയ്‌ൻ രണ്ടുവട്ടം വല കണ്ടെങ്കിലും വാർ കനിഞ്ഞില്ല. ജയത്തോടെ ലീഡ്‌സ്‌ പോയിന്റ്‌ പട്ടികയിൽ മുന്നേറി. എട്ടാമതെത്തി. ടോട്ടനം ആറാമത്‌ തുടർന്നു.

മറ്റൊരു കളിയിൽ ന്യൂകാസിൽ യുണൈറ്റഡ്‌ ലെസ്റ്റർ സിറ്റിയെ 4–-2ന്‌ വീഴ്‌ത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top