11 August Thursday

ഐഎസ്എൽ : ഗോൾമഴയിൽ ഗോവ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021


തിലക്‌ മൈതാൻ
ഐഎസ്എല്ലിൽ എഫ്സി ഗോവയുടെ തിരിച്ചുവരവ്. ആവേശകരമായ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 4–3ന്  മറികടന്നു. സീസണിൽ ഗോവയുടെ ആദ്യ ജയമാണിത്. ആൽബെർട്ടോ നൊഗ്വേരയുടെ ഇരട്ടഗോളാണ് ഗോവയുടെ ജയമൊരുക്കിയത്. ഹോർജെ ഓർടിസ് ഒരെണ്ണം നേടി.
ഈസ്റ്റ് ബംഗാൾ അന്റോണിയോ പെരെസോവിച്ച് പിഴവുഗോൾ വഴങ്ങി. എങ്കിലും ഈസ്റ്റ് ബംഗാളിന്റെ രണ്ട് ഗോൾ പെരെസോവിച്ചിന്റെ വകയായിരുന്നു. ഒരെണ്ണം അമിർ ദെർവിസെവിച്ചും നേടി.

ഗോവ കഴിഞ്ഞ മൂന്ന് മത്സരങ്ങളും തോറ്റിരുന്നു. സീസണിൽ ഈസ്റ്റ് ബംഗാളിന്റെ മൂന്നാംതോൽവിയാണിത്. പട്ടികയിൽ അവസാന സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top