21 November Thursday

ബയേൺ, യുവന്റസ്‌, പിഎസ്‌ജി കടന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019


ബെർലിൻ/ടൂറിൻ
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ബയേൺ മ്യൂണിക്‌, യുവന്റസ്‌, പിഎസ്‌ജി ടീമുകൾ പ്രീ ക്വാർട്ടറിലേക്ക്‌ മുന്നേറി.ബയേൺ റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയുടെയും ഇവാൻ പെരിസിച്ചിന്റെയു ഗോളിന്‌ ഒളിമ്പിയാകോസിനെ തോൽപ്പിച്ചു (2‐0). ഗ്രൂപ്പ്‌ ബിയിൽ 12 പോയിന്റായി.

ലെവൻഡോവ്‌സ്‌കി ബയേണിനുവേണ്ടി തുടർച്ചയായ 14–-ാം മത്സരത്തിലാണ്‌ ഗോളടിക്കുന്നത്‌. സീസണിൽ ആകെ നേട്ടം 20 ആയി.യുവന്റസ്‌ പരിക്കുസമയത്ത്‌ നേടിയ ഗോളിൽ ലോകോമോട്ടീവ്‌ മോസ്‌കോയെ മറികടന്നു (2‐1). ഡഗ്ലസ്‌ കോസ്‌റ്റ വിജയഗോളടിച്ചു. ആരോൺ റാംസിയാണ്‌ ആദ്യഗോൾ നേടിയത്‌. ക്രിസ്‌റ്റ്യാനോ റൊണാൾഡോയെ അവസാനഘട്ടത്തിൽ യുവന്റസ്‌ പരിശീലകൻ മൗറീസിയോ സാരി പിൻവലിച്ചു.

പിഎസ്‌ജി ക്ലബ്‌ ബ്രൂജിനെ ഒരു ഗോളിന്‌ കീഴടക്കി. മൗറോ ഇക്കാർഡി ലക്ഷ്യംകണ്ടു. അത്‌ലറ്റികോ മാഡ്രിഡ്‌ ബയേർ ലെവർകൂസനോട്‌ തോറ്റു (1–-2).


പ്രധാന വാർത്തകൾ
 Top