23 September Wednesday

പാകിസ്ഥാന്‌ ലീഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020


മാഞ്ചസ്റ്റർ
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റിൽ പാകിസ്ഥാന്‌ മേൽക്കൈ. ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനെ 219 റണ്ണിന്‌ പുറത്താക്കി. 107 റൺ ലീഡ്‌. നേരത്തെ സെഞ്ചുറി നേടിയ ഷാൻ മസൂദിന്റെ (156) മികവിൽ പാകിസ്ഥാൻ 326 റൺ നേടിയിരുന്നു. സ്‌കോർ: പാകിസ്ഥാൻ ഒന്നാം ഇന്നിങ്‌സ്‌ 326, ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിങ്‌സ്‌ 219.

മൂന്നാംദിനം നാലിന്‌ 92 എന്ന നിലയിൽ ബാറ്റിങ്‌ പുനരാരംഭിച്ച ഇംഗ്ല‌ണ്ടിന്‌ പിടിച്ചുനിൽക്കാനായില്ല. ഒല്ലി പോപ്പാണ്‌‌ (62) ടോപ്‌സ്‌കോറർ. ജോസ്‌ ബട്‌ലർ 38 റൺ നേടി. ബെൻ സ്‌റ്റോക്‌സ്‌ റണ്ണെടുക്കാതെ മടങ്ങി. നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ സ്‌പിന്നർ യാസിർ ഷായാണ്‌ ഇംഗ്ലണ്ടിനെ തുരുത്തിയത്‌. മുഹമ്മദ്‌ അബ്ബാസും ഷദാബ്‌ ഖാനും രണ്ടുവീതം വിക്കറ്റും നേടി.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top