20 April Tuesday

ഡി ബ്രയ്‌ൻ കരാർ നീട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടത്തിലേക്ക്‌ അടുക്കുന്ന മാഞ്ചസ്‌റ്റർ സിറ്റിക്ക്‌ ശുഭവാർത്ത. മധ്യനിരക്കാരൻ കെവിൻ ഡി ബ്രയ്‌ൻ ക്ലബ്ബുമായുള്ള കരാർ 2025 വരെ നീട്ടി. മുൻ കരാർ തീരാൻ രണ്ടുവർഷം ശേഷിക്കെയാണ്‌ പുതിയ കരാറിൽ ഈ ഇരുപത്തൊമ്പതുകാരൻ ഒപ്പുവയ്‌ക്കുന്നത്‌. 2015ൽ വൂൾഫ്‌സ്‌ബുർഗിൽനിന്നാണ്‌ ഡി ബ്രയ്‌ൻ സിറ്റിയിൽ എത്തിയത്‌. രണ്ട്‌ പ്രീമിയർ ലീഗ്‌ കിരീടങ്ങളിൽ പങ്കാളിയായി. ഇക്കുറി നാലു കിരീടങ്ങളാണ്‌ സിറ്റിയുടെ ലക്ഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top