26 May Tuesday

59 ലക്ഷം രൂപ നൽകി ഗാവസ്‌കർ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020


മുംബൈ
കോവിഡ്‌–-19 ദുരിതാശ്വാസനിധിയിലേക്ക്‌ 59 ലക്ഷം രൂപ സംഭാവന ചെയ്‌ത്‌ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റൻ സുനിൽ ഗാവസ്‌കർ. 35 ലക്ഷം പ്രധാനമന്ത്രിയുടെയും 24 ലക്ഷം മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിൽ നിക്ഷേപിച്ചു. ഇന്ത്യക്കായും മുംബൈക്കായും നേടിയ സെഞ്ചുറികളുടെ അടിസ്ഥാനത്തിലാണ്‌ ഗാവസ്‌കർ പണം നൽകിയതെന്ന്‌ മകനും മുൻ ഇന്ത്യൻ താരവുമായ രോഹൻ ഗാവസ്‌കർ പറഞ്ഞു. 35 സെഞ്ചുറികളാണ്‌ ഗാവസ്‌കർ ഇന്ത്യക്കായി കുറിച്ചത്‌. മുംബൈക്കായി 24ഉം. ഇന്ത്യൻ ബറ്റ്‌സ്‌മാൻ ചേതേശ്വർ പൂജാരയും സംഭാവന നൽകുമെന്നറിയിച്ചു. തുക എത്രയെന്ന്‌ വെളിപ്പെടുത്തിയിട്ടില്ല.


പ്രധാന വാർത്തകൾ
 Top