26 May Tuesday

മുൻ റയൽ, ബാഴ്‌സ പരിശീലകൻ ആന്റിച്ച്‌ വിടവാങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020


മാഡ്രിഡ്‌
സ്‌പാനിഷ്‌ ഫുട്‌ബോൾ വമ്പൻമാരായ റയൽ മാഡ്രിഡ്‌, ബാഴ്‌സലോണ, അത്‌ലറ്റികോ മാഡ്രിഡ്‌ ടീമുകളുടെ പരിശീലകനായിരുന്ന റാഡമിർ ആന്റിച്ച്‌ വിടവാങ്ങി. 71 വയസ്സായിരുന്നു. ഏറെനാളായി ചികിത്സയിലായിരുന്നു.

സെർബിയക്കാരനായ ആന്റിച്ച്‌ 1978ലാണ്‌ സ്‌പെയ്‌നിൽ എത്തുന്നത്‌. റയൽ സരഗോസയുടെ കളിക്കാരനായിരുന്നു. 1995 മുതൽ 2000 വരെ മൂന്ന്‌ ഘട്ടങ്ങളിലായി അത്‌ലറ്റികോയെ പരിശീലിപ്പിച്ചു. രണ്ട്‌ കിരീടങ്ങളും നൽകി.

2002–-03ൽ ബാഴ്‌സ പരിശീലകനായി. ലൂയിസ്‌ വാൻ ഗാലിന്‌ പകരക്കാരനായിട്ടാണ്‌ എത്തിയത്‌. 1991–-92ൽ റയലിന്റെ പരിശീലകനായി പത്ത്‌ മാസമുണ്ടായിരുന്നു.2010ൽ സെർബിയയുടെ ലോകകപ്പ്‌ ടീം പരിശീലകനായി. ജർമനിയെ ഒരു ഗോളിന്‌ തോൽപ്പിച്ചെങ്കിലും ഗ്രൂപ്പ്‌ ഘട്ടം കടക്കാനായില്ല.


പ്രധാന വാർത്തകൾ
 Top