11 August Tuesday

സ്‌പാനിഷ്‌ ലീഗ്‌ മെയ്‌ അവസാനം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020


മാഡ്രിഡ്‌
സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗ്‌ മെയ്‌ അവസാനം പുനരാരംഭിക്കും. ലീഗ്‌ തലവൻ ഹാവിയർ ടെബാസാണ്‌ ഈക്കാര്യം അറിയിച്ചത്‌.

‘മെയ്‌ 28ന്‌ ലീഗ്‌ തുടങ്ങാൻ കഴിയുമെന്നാണ്‌ വിശ്വാസം. ഇല്ലെങ്കിൽ ജൂണിൽ’–-ടെബാസ്‌ പറഞ്ഞു. ജൂൺ 6, 28 തീയതികളാണ്‌ പരിഗണനയിലുള്ള മറ്റ്‌ ദിവസങ്ങൾ. ലീഗ്‌ ഉപേക്ഷിച്ചാൽ സാമ്പത്തിക ബാധ്യത കടുത്തതാകുമെന്ന്‌ ടെബാസ്‌ അറിയിച്ചു. മാർച്ച്‌ 11നു ശേഷം സ്‌പെയ്‌നിൽ കളി നടന്നിട്ടില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top