13 December Friday

രാജ്‌കോട്ടിൽ ‘മഹ’ ഭീഷണി

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019


രാജ്‌കോട്ട്‌
‘മഹ’ ആശങ്കയോടെ ഇന്ത്യ ഇന്ന്‌ ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി–-20ക്ക്‌. രാജ്‌കോട്ടിൽ ‘മഹ’ ചുഴലിക്കാറ്റിനെ തുടർന്ന്‌ കനത്ത മഴയാണ്‌. കളിയെ ബാധിക്കുമെന്നാണ്‌ ആശങ്ക. ഇന്ന്‌ ഉച്ചയോടെ മഴയുടെ ശക്തി കുറയുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്‌. വൈകിട്ട്‌ ഇടിമിന്നലിന്‌ സാധ്യതയുണ്ട്‌.   ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട്‌ ഏഴ്‌ വിക്കറ്റിനാണ്‌ ഇന്ത്യ തോറ്റത്‌.10നാണ്‌ അവസാന മത്സരം.

ഡൽഹിയിലെ വായു മലിനീകരണ ഭീഷണി മറികടന്നാണ് ഇന്ത്യയും ബംഗ്ലാദേശും ആദ്യ മത്സരം പൂർത്തിയാക്കിയത്‌.ആദ്യകളിയിൽ ബംഗ്ലാദേശിനോട്‌ എല്ലാ മേഖലയിലും ഇന്ത്യ പരാജയപ്പെട്ടു. താൽക്കാലിക ക്യാപ്‌റ്റൻ രോഹിത്‌ ശർമയ്‌ക്ക്‌ കീഴിൽ ഇറങ്ങിയ യുവസംഘം നിരാശപ്പെടുത്തി. ടീമിൽ മാറ്റങ്ങളുണ്ടാകില്ലെന്നാണ്‌ സൂചന. അങ്ങനെയാണെങ്കിൽ മലയാളി താരം സഞ്‌ജു സാംസണ്‌ ഇന്ന്‌ പുറത്തിരിക്കേണ്ടിവരും. മറിച്ച്‌ ലോകേഷ്‌ രാഹുലിനെയോ ശിവം ദുബെയെയോ ഒഴിവാക്കുകയാണെങ്കിൽ സഞ്‌ജുവിന്‌ അവസരം കിട്ടും.

ടീം: ഇന്ത്യ–-രോഹിത്‌ ശർമ, ശിഖർ ധവാൻ, സഞ്‌ജു സാംസൺ/ ലോകേഷ്‌ രാഹുൽ, ശ്രേയസ്‌ അയ്യർ, ഋഷഭ്‌ പന്ത്, ശിവം ദുബെ, ക്രുണാൾ പാണ്ഡ്യ, വാഷിങ്‌ടൺ സുന്ദർ, യുശ്‌വേന്ദ്ര ചഹാൽ, ദീപക്‌ ചഹാർ, ശർദുൾ താക്കൂർ/ഖലീൽ അഹമ്മദ്‌.ബംഗ്ലാദേശ്‌–- ലിട്ടൺ ദാസ്‌, സൗമ്യ സർക്കാർ, മുഹമ്മദ്‌ നയിം, മുഹമ്മദ്‌ മിഥുൻ, മുഷ്‌ഫിക്കർ റഹീം, മഹ്‌മദുള്ള, മൊസദെക്‌ ഹുസൈൻ, അഫിഫ്‌ ഹുസൈൻ, മുസ്‌താഫിസുർ റഹ്‌മാൻ, അമിനുൾ ഇസ്ലാം, അൽ അമീൻ ഹുസൈൻ/ അറാഫത്‌ സണ്ണി, ഷഫിയുൾ ഇസ്ലാം.


പ്രധാന വാർത്തകൾ
 Top