Deshabhimani

കേരളത്തിന്‌ ഇന്ന്‌ തമിഴ്‌നാട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2024, 11:21 PM | 0 min read


വടക്കഞ്ചേരി (പാലക്കാട്)
ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ഇന്ന്‌ തമിഴ്‌നാടിനെ നേരിടും. പാലക്കാട്‌ ജില്ലയിലെ വടക്കഞ്ചേരി പന്നിയങ്കര  ടിഎംകെ അരീന സ്‌റ്റേഡിയത്തിൽ പകൽ മൂന്നരയ്‌ക്കാണ്‌ കളി. ഗോവ രാവിലെ ഏഴരയ്‌ക്ക്‌ ഹിമാചൽപ്രദേശിനെ നേരിടും.
ആദ്യ ഗ്രൂപ്പ്‌ മത്സരത്തിൽ ഹിമാചൽപ്രദേശിനെ അഞ്ചു ഗോളിന്‌ തകർത്ത ആതിഥേയർ ഒന്നാമതാണ്‌. തമിഴ്‌നാടിനെ ഒരു ഗോളിന്‌ തോൽപ്പിച്ച ഗോവയാണ്‌ രണ്ടാംസ്ഥാനത്ത്‌. ഇന്ന്‌ തോറ്റാൽ തമിഴ്‌നാടും ഹിമാചലും പുറത്താകും.



deshabhimani section

Related News

0 comments
Sort by

Home