ജോഹർ കപ്പിൽ ശ്രീജേഷ് കോച്ച്

ന്യൂഡൽഹി
പരിശീലകക്കുപ്പായത്തിൽ പി ആർ ശ്രീജേഷിന് ഉടൻ അരങ്ങേറ്റം. സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കിയിലാണ് ശ്രീജേഷ് പരിശീലകനായെത്തുക. 19നാണ് ടൂർണമെന്റിന് തുടക്കം. ജപ്പാനാണ് ആദ്യ എതിരാളി. ബ്രിട്ടൻ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, മലേഷ്യ ടീമുകളുമുണ്ട്. അണ്ടർ 21 വിഭാഗത്തിലാണ് ടൂർണമെന്റ്.
പാരിസ് ഒളിമ്പിക്‌സിലെ വെങ്കലമെഡൽ നേട്ടത്തിനുശേഷമാണ് മലയാളി ഗോൾ കീപ്പറായ ശ്രീജേഷ് വിരമിച്ചത്.
0 comments