13 November Wednesday

ഇംഗ്ലണ്ട്‌ പൊരുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019


മാഞ്ചസ്‌റ്റർ
ആഷസ്‌ നാലാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട്‌ പൊരുതുന്നു. മൂന്നാംദിനം ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട്‌ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 154 റണ്ണെടുത്തു. 74 റണ്ണുമായി റോറി ബേൺസും 64 റണ്ണോടെ ക്യാപ്‌റ്റൻ ജോ റൂട്ടുമാണ്‌ ക്രീസിൽ. 134 റൺ കൂട്ടുകെട്ടുണ്ടാക്കി ഈ സഖ്യം.

ഓസ്‌ട്രേലിയക്കായി പാറ്റ്‌ കമ്മിൻസും ജോഷ്‌ ഹാസെൽവുഡും ഓരോ വിക്കറ്റെടുത്തു. ഓസീസ്‌ ഒന്നാം ഇന്നിങ്‌സ്‌ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 497 റണ്ണെടുത്ത്‌ ഡിക്ലയർ ചെയ്‌തു. മിച്ചെൽ സ്‌റ്റാർക്‌ 51 റണ്ണുമായി പുറത്താകാതെനിന്നു.

 


പ്രധാന വാർത്തകൾ
 Top