22 September Tuesday

സാഞ്ചെസ്‌ ഇന്ററിൽ ഉറപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


മിലാൻ
അലെക്‌സി സാഞ്ചെസ്‌ ഇന്റർ മിലാനുമായി കരാർ ഒപ്പിട്ടു. മൂന്ന്‌ വർഷത്തേക്കാണ്‌ കരാർ. മാഞ്ചസ്‌റ്റർ യുണൈറ്റഡിൽനിന്ന്‌ വായ്‌പാടിസ്ഥാനത്തിലായിരുന്നു ഈ ചിലിക്കാരൻ ഇന്ററിനായി കളിച്ചിരുന്നത്‌. കഴിഞ്ഞവർഷം ആഗസ്‌തിൽ ഇന്ററിലെത്തി.

ഈ സീസണിൽ 29 മത്സരങ്ങളിൽ നാല്‌ ഗോളാണ്‌ നേടിയത്‌. യുണൈറ്റഡിനായി നല്ല പ്രകടനമായിരുന്നില്ല. 45 കളിയിൽ ആകെ നേടിയത്‌ അഞ്ച്‌ ഗോൾ. യുണൈറ്റഡിൽനിന്ന്‌ ഇന്ററിലെത്തിയ മൂന്നാമത്തെ കളിക്കാരനാണ്‌ ഈ മുപ്പത്തൊന്നുകാരൻ. ആഷ്‌ലി യങ്‌, റൊമേലു ലുക്കാക്കു എന്നിവരും യുണൈറ്റഡിൽനിന്നാണ്‌ ഇറ്റാലിയൻ ലീഗിലേക്ക്‌ എത്തിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top