22 September Tuesday

യുഎസ്‌ ഓപ്പൺ സമ്മാനത്തുക കുറച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


ന്യൂയോർക്ക്‌
ടെന്നീസിലെ ഏറ്റവും സമ്പന്നമായ ഗ്രാൻഡ്‌ സ്ലാം ടൂർണമെന്റിൽ ഇക്കുറി സമ്മാനത്തുകയിൽ ഇടിവ്‌. കോവിഡ്‌ സൃഷ്‌ടിച്ച പ്രതിസന്ധി കാരണം സമ്മാനത്തുക കുറയ്‌ക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഈ മാസം 31നാണ്‌ ടൂർണമെന്റ്‌ ആരംഭിക്കുന്നത്‌. കഴിഞ്ഞവർഷം ആകെ 427 കോടി രൂപയായിരുന്നു സമ്മാനത്തുക. അത്‌ 400 കോടി രൂപയായി കുറഞ്ഞു.
കോവിഡ്‌ കാരണം ഇക്കുറി കാണികളെ ഒഴിവാക്കിയാണ്‌ ടൂർണമെന്റ്‌ നടത്തുക.

റോജർ ഫെഡറർ, റാഫേൽ നദാൽ തുടങ്ങിയ വമ്പൻ കളിക്കാർ പിന്മാറിയതും യുഎസ്‌ ഓപ്പണിന്റെ മാറ്റ്‌ കുറച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top