14 April Wednesday

സ്പാനിഷ് ലീഗിൽ ബാഴ്സലോണ മുന്നോട്ട് ; രക്ഷകനായി ഡെംബെലെ‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 7, 2021


നൗകാമ്പ്‌
ബാഴ്‌സലോണയുടെ കിരീടമോഹങ്ങൾക്ക്‌ ഉസ്‌മാൻ ഡെംബെലെ ജീവൻ നൽകി. തൊണ്ണൂറാം മിനിറ്റിൽ ഈ ഇരുപത്തിമൂന്നുകാരൻ നേടിയ ഗോളിൽ ബാഴ്‌സ റയൽ വല്ലഡോയിഡിനെ വീഴ്‌ത്തി (1–-0). ജയത്തോടെ സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോളിൽ ഒന്നാമതുള്ള അത്‌ലറ്റികോ മാഡ്രിഡുമായുള്ള ബാഴ്‌സയുടെ അന്തരം ഒരു പോയിന്റായി. ഒമ്പതുകളിയാണ്‌ ഇനി ബാക്കി. അത്‌ലറ്റികോയ്‌ക്ക്‌ 29ൽ 66, ബാഴ്‌സയ്‌ക്ക്‌ 65. മൂന്നാമത്‌ റയൽ മാഡ്രിഡാണ്‌ (63).

ശനിയാഴ്‌ച എൽ ക്ലാസിക്കോയിൽ ബാഴ്‌സയും റയലും ഏറ്റുമുട്ടും. റയലിന്റെ തട്ടകത്തിൽ നടക്കുന്ന കളി ഇരുടീമുകളുടെയും കിരീടസാധ്യത നിർണയിക്കുന്നതിൽ പ്രധാനമാകും. വല്ലഡോയിഡ്‌ പ്രതിരോധത്തിൽ ശ്വാസംമുട്ടുന്ന ബാഴ്‌സയെയായിരുന്നു കളിയിലെ ഭൂരിഭാഗം സമയവും കാണാനായത്‌. എന്നാൽ, 79–-ാം മിനിറ്റിൽ ഡെംബെലെയെ വീഴ്‌ത്തിയതിന്‌ ഓസ്‌കാർ പ്ലാനോ ചുവപ്പുകാർഡ്‌ കണ്ട്‌ മടങ്ങിയത്‌ ബാഴ്‌സ മുതലാക്കി. റൊണാൾഡ്‌ അരൗഹുവോയാണ് ഡെംബെലെയുടെ ഗോളിന്‌ വഴിയൊരുക്കിയത്‌.

ലീഗിൽ തുടർച്ചയായ ആറാം ജയമാണ്‌ റൊണാൾഡ്‌ കൂമാനും കൂട്ടരും കുറിച്ചത്‌.  റയലിനുപുറമേ അടുത്തമാസം അത്‌ലറ്റികോയുമായും ബാഴ്‌സയ്‌ക്ക്‌ കളിയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top