ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ വെസ്റ്റ്ഹാം യുണൈറ്റഡ് കുതിപ്പ് തുടരുന്നു. ത്രസിപ്പിച്ച പോരിൽ വൂൾവറാംപ്ടൺ വാണ്ടറേഴ്സിനെ 3–-2ന് മറികടന്ന് നാലാമതെത്തി. ഒന്നടിക്കുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത ജെസ്സെ ലിൻഗാർഡാണ് വെസ്റ്റ്ഹാമിന്റെ വിജയശിൽപ്പി.
മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് ഇടക്കാല കൈമാറ്റ വിപണിയിൽ വെസ്റ്റ്ഹാമിലെത്തിയ ഈ ഇരുപത്തിയെട്ടുകാരന് എട്ടുകളിയിൽ ആറ് ഗോളായി.
പാബ്ലോ ഫോർണൽസ്, ജാറോഡ് ബൊവെൻ എന്നിവരും വൂൾവ്സിനെതിരെ വെസ്റ്റ്ഹാമിനായി വലകണ്ടു. ആദ്യപകുതിയായിരുന്നു അവരുടെ മൂന്ന് ഗോളും. ലിയാൻഡർ ഡെൻഡോൻകെറും ഫാബിയോ സിൽവയും വൂൾവ്സിനായി മടക്കിയെങ്കിലും വെസ്റ്റ്ഹാം അതിജീവിച്ചു. മുപ്പത് കളിയിൽ 52 പോയിന്റാണവർക്ക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..