22 July Monday

ഇന്ത്യൻ വനിതകൾക്ക‌് രണ്ടാംജയം

വെബ് ഡെസ്‌ക്‌Updated: Sunday Apr 7, 2019


മന്ദാലേയ‌് (മ്യാൻമർ)
ഒളിമ്പിക‌്സ‌് യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന‌് രണ്ടാംജയം. ഏഷ്യൻ യോഗ്യതയുടെ രണ്ടാം റൗണ്ടിൽ നേപ്പാളിനെ 3–-1ന‌് തോൽപ്പിച്ചു.
ആദ്യ കളിയിൽ ഇന്തോനേഷ്യയെ തോൽപ്പിച്ച ഇന്ത്യ ഗ്രൂപ്പിൽ ആറ‌് പോയിന്റോടെ ഒന്നാമതാണ‌്. അവസാന മത്സരത്തിൽ ചൊവ്വാഴ‌്ച ആതിഥേയരായ മ്യാൻമറിനെ നേരിടും. ഇരു ടീമുകൾക്കും തുല്യ പോയിന്റായതിനാൽ മൂന്നാം റൗണ്ടിലെത്താൻ വിജയം അനിവാര്യമാണ‌്.

സാഫ‌് കപ്പിൽ തുടർച്ചയായി അഞ്ച‌് കിരീടം നേടിയ ഇന്ത്യ മികച്ച ഫോമിലായിരുന്നു. നേപ്പാളിന്റെ ദാനഗോളിലാണ‌് ഇന്ത്യ മുന്നിലെത്തിയത‌്. സംഗീതയുടെ ക്രോസ‌് സ്വീകരിച്ച‌് സഞ‌്ജു നടത്തിയ നീക്കം പൂനം ജർഗയുടെ പിഴവിൽ വലയിൽ കയറുകയായിരുന്നു.

എന്നാൽ ഇന്ത്യയുടെ സന്തോഷത്തിന‌് അധികം ആയുസുണ്ടായില്ല. സബ്രിതയിലൂടെ നേപ്പാൾ തിരിച്ചടിച്ചു. സമനിലയുമായി ഇടവേളയ‌്ക്ക‌് പിരിഞ്ഞു.രണ്ടാംപകുതിയിൽ കൂടുതൽ ആവേശത്തോടെ കളിച്ച ഇന്ത്യ ലീഡ‌് നേടി. ഡലിമ ചിബ്ബറുടെ കോർണർ കിക്ക‌് സന്ധ്യ ഹെഡ്ഡറിലൂടെ ഗോളാക്കി.

മൂന്നാം ഗോൾ പെനൽറ്റി കിക്കിൽ നിന്നായിരുന്നു. സന്ധ്യയുടെ മുന്നേറ്റം തടയാൻ ബോക‌്സിൽ ഫൗൾ ചെയ‌്തത‌് നേപ്പാളിന‌് തിരിച്ചടിയായി. ക്യാപ‌്റ്റൻ ആശാലതാ ദേവി പെനൽറ്റി കിക്ക‌് അനായാസം വലയിലെത്തിച്ചു.


പ്രധാന വാർത്തകൾ
 Top