17 January Friday

വില്ലിസിന്‌ വിട

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019


ലണ്ടൻ
വിഖ്യാത ഇംഗ്ലീഷ്‌ പേസർ ബോബ്‌ വില്ലിസിന്‌ ക്രിക്കറ്റ്‌ ലോകം വിടചൊല്ലി. കഴിഞ്ഞ ദിവസമായിരുന്നു എഴുപതുകാരനായ മുൻ ഇംഗ്ലണ്ട്‌ ക്യാപ്റ്റന്റെ അന്ത്യം.  ഇംഗ്ലണ്ട്‌ കണ്ട എക്കാലത്തെയും മികച്ച പേസറാണ്‌ വില്ലി. 90 ടെസ്റ്റുകളിൽ നിന്നായി 325 വിക്കറ്റുകൾ നേടി. 1981ലെ ആഷസിൽ ഹെഡിങ്‌ലിയിൽ വില്ലിസിന്റെ മികവാണ്‌ ഇംഗ്ലണ്ടിന്‌ ഓസ്‌ട്രേലിയക്കെതിരെ പ്രസിദ്ധമായ വിജയം നേടിക്കൊടുത്തത്‌. 43 റണ്ണിന്‌ എട്ട്‌ വിക്കറ്റാണ്‌ അന്ന്‌ വില്ലിസ്‌ നേടിയത്‌.
 


പ്രധാന വാർത്തകൾ
 Top