13 August Thursday

സാഫ്‌ഗെയിംസ്‌ : കാർത്തികിന്‌ റെക്കോഡ്‌, അപർണയ്‌ക്ക്‌ വെള്ളി

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019


കാഠ്‌മണ്ഡു
പതിമൂന്നാമത്‌ സാഫ്‌ ഗെയിംസിൽ ഇന്ത്യ കുതിക്കുന്നു. 50 സ്വർണവും 35 വെള്ളിയും 18 വെങ്കലവുമടക്കം 103 മെഡലുകളുമായാണ്‌ ഇന്ത്യ ഒന്നാമത്‌. 35 സ്വർണമുള്ള നേപ്പാളാണ്‌ രണ്ടാമത്‌.

അത്‌ലറ്റിക്‌സിലും ഷൂട്ടിങ്ങിലും ഇന്ത്യ മികച്ചുനിന്നു. പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ മലയാളി താരം യു കാർത്തിക്‌ റെക്കോഡോടെ സ്വർണംനേടി. 16.47 മീറ്റർ ചാടി. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ  അപർണ റോയ്‌ (14.13 സെക്കൻഡ്‌) വെള്ളി നേടി. ഫുട്‌ബോളിൽ വനിതകൾ ആറ്‌ ഗോളകുൾക്ക്‌ ശ്രീലങ്കയെ തകർത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top