13 August Thursday

ഐ ലീഗ്‌ : തുടരാൻ ഗോകുലം

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019


വാസ്‌കോ
ഐ ലീഗിൽ ജയം ആവർത്തിക്കാൻ ഗോകുലം കേരള ഇന്ന്‌ ഇന്ത്യൻ ആരോസിനോട്‌. ആദ്യ കളിയിൽ നെരോക്ക എഫ്‌സിയെ കീഴടക്കിയ ആത്മവിശ്വാസത്തിലാണ്‌ സാന്റിയാഗോ വരേലയുടെ ടീം ഇന്ത്യൻ കൗമാരപ്പടയെ നേരിടാനൊരുങ്ങുന്നത്‌. ഗോവയിലെ വാസ്‌കോ തിലക്‌ മൈതാൻ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ അഞ്ചിനാണ്‌ മത്സരം. ഗോകുലത്തിനെതിരെ കളിച്ച നാല്‌ കളികളിൽ രണ്ടിലും ജയം നേടിയിട്ടുണ്ട്‌ ആരോസ്‌. പകൽ രണ്ടിന്‌ നടക്കുന്ന മത്സരത്തിൽ നെരോക്ക ഐസ്വാൾ എഫ്‌സിയെ നേരിടും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top