24 October Thursday

ഇന്ത്യക്ക്‌ 4 റൺ തോൽവി

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Friday Sep 6, 2019

ഇന്ത്യൻ എ താരം വാഷിങ്‌ടൺ സുന്ദറിനെ ദക്ഷിണാഫ്രിക്കൻ സിനെതെംമ്പ ക്വെഷിലെ പിടികൂടുന്നു ഫോട്ടോ: പി ദിലീപ്‌കുമാർ


തിരുവനന്തപുരം
മഴകാരണം പകരദിനത്തിലേക്ക്‌ നീങ്ങിയ നാലാം ഏകദിനത്തിൽ ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ടീമിനോട്‌ നാല്‌ റണ്ണിന്‌ തോറ്റു. മഴകാരണം രണ്ടാംദിനം കളി പുനരാരംഭിച്ചപ്പോൾ 17.2 ഓവറിൽ 137 റണ്ണായിരുന്നു ഇന്ത്യക്ക്‌ ആവശ്യം. 1.4 ഓവറിൽ 1–-56 എന്ന രീതിയിലാണ്‌ ആദ്യദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്‌. ദക്ഷിണാഫ്രിക്ക 25 ഓവറിൽ 1–-137 റണ്ണാണെടുത്തത്‌. മഴ നിയമപ്രകാരം ഇന്ത്യയുടെ ലക്ഷ്യം 25 ഓവറിൽ 193 റണ്ണായിരുന്നു. ഒമ്പത്‌ വിക്കറ്റ്‌ നഷ്ടത്തിൽ 188 റണ്ണിൽ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.

രണ്ടാം ദിനം ഇന്ത്യയുടെ ബാറ്റിങ്‌ നിര തകർന്നു.അവസാന ഓവറിൽ 17 റണ്ണായിരുന്നു ലക്ഷ്യം. അവസാന പന്തിൽ അത്‌ അഞ്ചായി. എന്നാൽ ദക്ഷിണാഫ്രിക്കൻ ബൗളർ ബ്യൂറൻ ഹെൻഡ്രിക്‌സ്‌ ആറാം പന്തിൽ ഒരു റണ്ണും വിട്ടുകൊടുത്തില്ല. 17 റണ്ണുമായി രാഹുൽ ചഹാറായിരുന്നു ക്രീസിൽ.ശിഖർ ധവാൻ 43 പന്തിൽ 52 റണ്ണെടുത്തു. 17 പന്തിൽ 31 റണ്ണുമായി ശിവം ദുബെ മാത്രമാണ്‌ ശേഷിച്ചവരിൽ പൊരുതിയത്‌. ദുബെ പുറത്തായശേഷം ഇന്ത്യ തകർന്നു.

സഞ്‌ജു സാംസണ്‌ (2 പന്തിൽ 1) അവസരം മുതലാക്കാനായില്ല. മൂന്ന്‌ വിക്കറ്ടെുത്ത ദക്ഷിണാഫ്രിക്കൻ പേസർ ആൻഡ്രിച്ച്‌  നോർത്യെയാണ്‌ കളിയിലെ താരം. 
 അവസാന മത്സരം ഇന്ന് ഗ്രീൻഫീൽഡിൽ നടക്കും. പരമ്പര 3–-1ന്‌ ഇതിനകം ഇന്ത്യ നേടി.


പ്രധാന വാർത്തകൾ
 Top