19 September Saturday

അയർലൻഡ്‌ തകർത്തു; ഇംഗ്ലണ്ടിനെ ഏഴ്‌ വിക്കറ്റിന്‌ തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

സെഞ്ചുറി പൂർത്തിയാക്കിയശേഷം അയർലൻഡിന്റെ ബാൽബേണിയും സ്‌റ്റിർലിങ്ങും


ഏജീസ്‌ ബൗൾ
അയർലൻഡിന്‌ ഏകദിന ക്രിക്കറ്റിൽ വമ്പൻ ജയം. ലോക ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ അയർലൻഡ്‌ ഏഴ്‌ വിക്കറ്റിന്‌ തകർത്തു. മൂന്നാം ഏകദിനത്തിലായിരുന്നു അയർലൻഡിന്റെ തകർപ്പൻ പ്രകടനം. ഇംഗ്ലണ്ട്‌ ഉയർത്തിയ 329 റൺ ലക്ഷ്യം ഒരു പന്ത്‌ ശേഷിക്കെ അയർലൻഡ്‌ മറികടന്നു. ഇംഗ്ലണ്ട്‌ 49.5 ഓവറിൽ 328 റണ്ണാണ്‌ നേടിയത്‌. പരമ്പര 2–-1. ഇംഗ്ലണ്ട്‌ സ്വന്തമാക്കി. സ്‌കോർ: ഇംഗ്ലണ്ട്‌ 328 (49.5); അയർലൻഡ്‌ 3–-329 (49.5).

പോൾ സ്‌റ്റിർലിങ്ങിന്റെയും (128 പന്തിൽ 142) ക്യാപ്റ്റൻ ആൻഡ്രൂ ബാൽബേണിയുടെയും (112 പന്തിൽ 113) പ്രകടനമാണ്‌ അയർലൻഡിന്‌ ഉശിരൻ ജയമൊരുക്കിയത്‌. ആറ്‌ സിക്‌സറും ഒമ്പത്‌ ബൗണ്ടറികളുമായിരുന്നു സ്‌റ്റിർലിങ്ങിന്റെ ഇന്നിങ്‌സിൽ. ബാൽബേണി 10 ബൗണ്ടറികൾ പറത്തി.

ക്യാപ്‌റ്റൻ ഇയോവിൻ മോർഗന്റെ സെഞ്ചുറിയാണ്‌ ഇംഗ്ലണ്ടിന്‌ മികച്ച സ്‌കോറൊരുക്കിയത്‌. മോർഗൻ 84 പന്തിൽ 106 റണ്ണെടുത്തു. നാല്‌ സിക്‌സറും 15 ബൗണ്ടറികളും പറത്തി. വാലറ്റത്ത്‌ ഡേവിഡ്‌ വില്ലി 42 പന്തിൽ 51 റണ്ണടിച്ചു. വില്ലിയാണ്‌ പരമ്പരയുടെ താരം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top