21 August Wednesday

ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങൾ അനസ്‌, സഹൽ, ആഷിക്‌, ജോബി സാധ്യതാ ടീമിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019


ന്യൂഡൽഹി
ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീമിൽ നാല്‌ മലയാളികൾ. 34 അംഗ ടീമിൽ പ്രതിരോധക്കാരൻ അനസ്‌ എടത്തോടിക, മധ്യനിര താരങ്ങളായ സഹൽ അബ്‌ദുൾ സമദ്‌, ആഷിക്‌ കുരുണിയൻ, മുന്നേറ്റക്കാരൻ ജോബി ജസ്‌റ്റിൻ എന്നിവരാണുൾപ്പെട്ടത്‌. യുവതാരങ്ങളാണ്‌ ഇഗർ സ്‌റ്റിമച്ചിന്റെ സാധ്യതാ സംഘത്തിൽ ഏറെയും.

പരിക്കുകാരണം ആഷിക് ഇന്റർ കോണ്ടിനെന്റൽ കപ്പിനുള്ള ടീമിൽ ഉൾപ്പെട്ടിരുന്നില്ല. സഹലും ജോബിയും അനസും ടൂർണമെന്റിൽ കളിച്ചു.
സെപ്‌തംബർ അഞ്ചിനാണ്‌ ഇന്ത്യയുടെ ആദ്യ മത്സരം. ഒമാനെ നേരിടും. 10ന്‌ ദോഹയിൽ ഖത്തറുമായും ഏറ്റുമുട്ടും.  ഗ്രൂപ്പ്‌ എയിൽ അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ്‌ എന്നീ ടീമുകളും ഇന്ത്യക്കൊപ്പമുണ്ട്‌.


പ്രധാന വാർത്തകൾ
 Top