03 August Monday

മാസൺ ഗ്രീൻവുഡിന്‌ ഡബിൾ

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020

യുണൈറ്റഡിനായി ഇരട്ടഗോൾ നേടിയ മാസൺ ഗ്രീൻവുഡിന്റെ ആഹ്ലാദം


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ആദ്യനാലിലെത്താനുള്ള പോരാട്ടം കനക്കുന്നു. ലെസ്‌റ്റർ സിറ്റി, മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌, ചെൽസി ടീമുകൾ കഴിഞ്ഞദിവസം ജയിച്ചതോടെ പോരാട്ടം അന്തിമഘട്ടത്തിലേക്ക്‌ കടന്നു.

33 മത്സരം പൂർത്തിയായപ്പോൾ മൂന്നാമതുള്ള ലെസ്‌റ്ററിന്‌ 58ഉം നാലാമതുള്ള ചെൽസിക്ക്‌ 57ഉം അഞ്ചാമതുള്ള യുണൈറ്റഡിന്‌ 55ഉം പോയിന്റാണ്‌. യുണൈറ്റഡ്‌ മാസൺ ഗ്രീൻവുഡിന്റെ ഇരട്ടഗോൾ മികവിൽ ബോണിമൗത്തിനെ 5–-2ന്‌ കീഴടക്കി. ലെസ്‌റ്റർ ക്രിസ്‌റ്റൽ പാലസിനെ 3–-0നും ചെൽസി ഇതേ സ്‌കോറിന്‌ വാറ്റ്‌ഫോർഡിനെയും തോൽപ്പിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top