06 December Friday

ആഭ്യന്തര ക്രിക്കറ്റ്‌ പോര: കരുണരത‌്നെ

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019


ലണ്ടൻ
ശ്രീലങ്കയുടെ മോശം പ്രകടനത്തിനു കാരണം മതിയായ ആഭ്യന്തര ക്രിക്കറ്റ‌് മത്സരങ്ങളില്ലാത്തതാണെന്ന‌് ശ്രീലങ്കൻ ക്യാപ‌്റ്റൻ ദിമുത‌് കരുണരത‌്നെ. മറ്റു രാജ്യങ്ങളുടെ സ‌്ഥിതിയെടുത്താൽ അവർ ആവശ്യത്തിന‌് മത്സരങ്ങൾ കളിക്കുന്നു. ഇന്ത്യയിൽ തന്നെ ഐപിഎലും ആഭ്യന്തരക്രിക്കറ്റ‌് മത്സരങ്ങളും നിലവാരം പുലർത്തുന്നവയാണ‌്‌. ശ്രീലങ്കയിൽ ആകെ ഒരു ആഭ്യന്തര ക്രിക്കറ്റ‌് സ‌ീസൺ ആണുള്ളത‌്.  അതിൽനിന്ന‌് വേണം ദേശിയ ടീമിലേക്ക‌് പുതിയ കളിക്കാരെ കണ്ടെത്താൻ. കളിക്കാർക്ക‌് പ്രതിഭ തെളിയിക്കാനുള്ള അവസരം പരിമിതമാണെന്നും കരുണരത‌്നെ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top