14 April Wednesday

ഐപിഎൽ : കോവിഡ്‌ ഭീതിയില്ല: ഗാംഗുലി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 6, 2021


കൊൽക്കത്ത
ഇന്ത്യയിലെ കോവിഡ്‌ വ്യാപനം ഐപിഎലിനെ ബാധിക്കില്ലെന്ന്‌ ബിസിസിഐ അധ്യക്ഷൻ സൗരവ്‌ ഗാംഗുലി. ലീഗ്‌ നിശ്ചയിച്ച സമയത്തുതന്നെ നടക്കും. വൈറസ്‌ ഭീഷണി കൂടുതലുള്ള മുംബൈയെ വേദികളിൽനിന്ന്‌ ഒഴിവാക്കില്ലെന്നും ഗാംഗുലി പറഞ്ഞു.

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലെ ജോലിക്കാർക്കും ഡൽഹി ക്യാപിറ്റൽസ്‌, ചെന്നൈ സൂപ്പർ കിങ്‌സ്‌ ടീമംഗങ്ങൾക്കും കോവിഡ്‌ ബാധിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ മുംബൈയിൽനിന്ന്‌ മത്സരങ്ങൾ മാറ്റുമെന്ന്‌ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഏപ്രിൽ 10 മുതൽ 25 വരെ പത്ത്‌ കളിയാണ്‌ മുംബൈയിൽ.

അക്‌സർ പട്ടേൽ, ദേവ്‌ദത്ത്‌ പടിക്കൽ എന്നീ താരങ്ങൾക്ക്‌ കഴിഞ്ഞ ദിവസം കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു. ‘ടൂർണമെന്റിന്റെ മത്സരക്രമങ്ങളിൽ ഒരു മാറ്റവും ഉണ്ടാകില്ല. മുംബൈയിൽ ഭയപ്പെടാൻ ഒന്നുമില്ല. അതീവ ജാഗ്രതയോടെയാണ്‌ സംഘാടകർ കാര്യങ്ങൾ നടത്തുന്നത്‌’–-ഗാംഗുലി പറഞ്ഞു. ഡൽഹിക്കും ചെന്നൈക്കുംപുറമേ രാജസ്ഥാൻ റോയൽസ്‌, പഞ്ചാബ്‌ കിങ്‌സ് എന്നീ ടീമുകൾക്കാണ്‌ മുംബൈയിൽ മത്സരമുള്ളത്‌. ‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top