18 June Tuesday

കിരീടം നിലനിർത്താൻ കേരളം പുറപ്പെട്ടു

സ‌്പോർട‌്സ‌് ലേഖകൻUpdated: Wednesday Feb 6, 2019


കൊച്ചി
ദേശീയ സ‌്കൂൾ സീനിയർ (അണ്ടർ 19) അത‌്‌ലറ്റിക‌് മീറ്റിനുള്ള കേരള ടീം പുറപ്പെട്ടു. പെൺകുട്ടികളുടെ 36 അംഗസംഘമാണ‌് ജാംനഗർ എക‌്സ‌്പ്രസിൽ യാത്രതിരിച്ചത‌്. ആൺകുട്ടികളുടെ 38 അംഗസംഘം 12ന‌് പുറപ്പെടും.  ഗുജറാത്തിലെ നദിയാദിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മീറ്റ‌് ഇക്കുറി വെവ്വേറെയാണ‌്. 10 മുതൽ 12 വരെ പെൺകുട്ടികളുടെയും 15 മുതൽ 17 വരെ ആൺകുട്ടികളുടെയും മീറ്റാണ‌്.

ദേശീയ മീറ്റ‌് മൂന്നായി വിഭജിച്ചശേഷമുള്ള മൂന്നാമത്തെ മീറ്റാണിത‌്. അതിൽത്തന്നെ സീനിയർ മീറ്റ‌് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മീറ്റ‌് നടത്തുന്നതും ആദ്യമാണ‌്. കഴിഞ്ഞ രണ്ട‌ുതവണയും കേരളമായിരുന്നു ഓവറോൾ ചാമ്പ്യൻമാർ.


പ്രധാന വാർത്തകൾ
 Top