15 January Friday

ഓസീസിനെ സ്‌മിത്ത്‌ നയിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019


കാൻബെറ
സ്‌റ്റീവ്‌ സ്‌മിത്തിന്റെ തകർപ്പൻ ബാറ്റിങ്‌ പാകിസ്ഥാനെതിരായ രണ്ടാം ട്വന്റി–-20യിൽ ഓസ്‌ട്രേലിയക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയമൊരുക്കി. ആദ്യ കളി മഴകാരണം ഉപേക്ഷിച്ചിരുന്നു.
151 റണ്ണായിരുന്നു ഓസീസിന്റെ  വിജയലക്ഷ്യം. ഒമ്പത്‌ പന്ത്‌ ശേഷിക്കെ ജയം നേടി.

സ്‌മിത്ത്‌ 51 പന്തിൽ  80 റണ്ണുമായി പുറത്താകാതെനിന്നു. ഒരു സിക്‌സറും 11 ബൗണ്ടറികളുമായിരുന്നു ആ ഇന്നിങ്‌സിൽ. ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാൻ ആറ്‌ വിക്കറ്റ്‌ നഷ്ടത്തിലാണ്‌ 150 റണ്ണെടുത്തത്‌. 34 പന്തിൽ 62 റണ്ണെടുത്ത ഇഫ്‌തിക്കർ അഹമ്മദാണ്‌ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top