28 September Monday

യൂറോപ ലീഗ്‌ : യുണൈറ്റഡ്‌, ഇന്റർ കളത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


ലണ്ടൻ
കോവിഡ്‌ ഇടവേളയ്‌ക്കുശേഷം യൂറോപ ലീഗ്‌ ഫുട്‌ബോൾ മത്സരങ്ങൾ പുനരാരംഭിക്കുന്നു. മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌, ഇന്റർ മിലാൻ തുടങ്ങിയ ക്ലബ്ബുകൾ ഇന്ന്‌ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക്‌ ഇറങ്ങും. യുണൈറ്റഡ്‌ രണ്ടാംപാദ പ്രീ ക്വാർട്ടറിൽ ഓസ്‌ട്രിയൻ ക്ലബ്‌ ലാസ്‌കിനെ നേരിടും. ഇന്റർ മിലാന്‌ ഗെറ്റഫെയാണ്‌ എതിരാളികൾ. രണ്ടാംപാദ പ്രീ ക്വാർട്ടറുണ്ടാകില്ല. ജയിക്കുന്ന ടീം ക്വാർട്ടറിൽ കയറും.

യുണൈറ്റഡ്‌ ആദ്യപാദത്തിൽ 5–-0നാണ്‌ ജയിച്ചത്‌.ഇന്റർ–-ഗെറ്റഫെ മത്സരം ഉൾപ്പെടെ നാല്‌ മത്സരങ്ങൾക്കാണ്‌ രണ്ടാംപാദമില്ലാത്തത്‌. ബുധനാഴ്‌ച നടക്കുന്ന റോമ–-സെവിയ്യ മത്സരവും ഇതിൽപ്പെടും.

ടിവി ലൈവ്‌
ഷക്താർ–-വൂൾവ്‌സ്‌ബുർഗ്‌
രാത്രി 10.25, സോണി ടെൻ 2
മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌–-ലാസ്‌ക്‌
രാത്രി 12.30, സോണി ടെൻ 2
ഇന്റർ –-ഗെറ്റഫെ
രാത്രി 12.30, സോണി ടെൻ 1


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top