28 September Monday

വിവോ പിന്മാറിയേക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


ന്യൂഡൽഹി
ഐപിഎൽ ടൈറ്റിൽ സ്‌പോൺസർ സ്ഥാനത്തുനിന്ന്‌ ചൈനീസ്‌ മൊബൈൽ കമ്പനി വിവോ പിന്മാറുമെന്ന്‌ സൂചന. രണ്ട്‌ ദിവസംമുമ്പ്‌ ചേർന്ന‌ ഐപിഎൽ ഗവേണിങ്‌ സമിതി യോഗത്തിൽ വിവോയെ സ്‌പോൺസർമാരായി നിലനിർത്താൻ തീരുമാനമായിരുന്നു. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി. 2022 വരെയാണ്‌ കമ്പനിയുമായുള്ള കരാർ. ഈ വർഷം പിന്മാറി അടുത്ത സീസണിൽ തിരിച്ചുവരാനും സാധ്യതയുണ്ട്‌. ബിസിസിഐക്ക്‌ പുതിയ സ്‌പോൺസർമാരെ തേടേണ്ടിവരും. യുഎഇയിൽ സെപ്‌തംബർ 19നാണ്‌ പതിമൂന്നാം പതിപ്പ്‌ ആരംഭിക്കുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top