22 August Thursday

വനിതാ ലോകകപ്പ‌് : അമേരിക്ക–-നെതർലൻഡ‌്സ‌് ഫൈനൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019

വനിതാ ലോകകപ്പ്‌ ഫൈനലിലെത്തിയ നെതർലൻഡ്‌സ്‌ താരങ്ങളുടെ ആഹ്ലാദം


പാരിസ‌്
വനിതാ ലോകകപ്പിൽ അമേരിക്ക‐നെതർലൻഡ്‌സ്‌ ഫൈനൽ. അധിക സമയംവരെ നീണ്ട മത്സരത്തിൽ സ്വീഡനെ ഒരു ഗോളിന‌് തോൽപ്പിച്ചാണ‌് ഡച്ചുകാർ ഫൈനലുറപ്പിച്ചത്‌.

ലോകകപ്പ‌് ചരിത്രത്തിൽ ആദ്യമായാണ‌് നെതർലൻഡ‌്സ‌് ഫൈനലിന‌് യോഗ്യത നേടുന്നത‌്. നിശ്ചിത സമയത്ത‌് ഇരു ടീമുകളും ഗോൾ നേടിയില്ല. ഇതോടെ കളി അധികസമയത്തേക്ക‌് നീണ്ടു. 99–-ാം മിനിറ്റിൽ ജാക്കി ഗ്രോനെനാണ‌് നെതർലൻഡ‌്സിന്റെ വിജയഗോൾ നേടിയത‌്.

ഞായറാഴ്‌ച ല്യോണിലാണ്‌ കലാശപ്പോര്‌. ഇംഗ്ലണ്ടിനെ 2–-1ന്‌ കീഴടക്കിയാണ്‌ അമേരിക്ക ഫൈനലിലെത്തിയത്‌. ശനിയാഴ്‌ച നടക്കുന്ന ലൂസേഴ്‌സ്‌ ഫൈനലിൽ സ്വീഡനും ഇംഗ്ലണ്ടും ഏറ്റുമുട്ടും.


പ്രധാന വാർത്തകൾ
 Top