13 May Thursday

വെസ്റ്റ്‌ഹാം മുന്നോട്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021


ലണ്ടൻ
ചാമ്പ്യൻസ്‌ ലീഗ്‌ യോഗ്യത ലക്ഷ്യമിട്ട്‌ വെസ്റ്റ്‌ഹാം യുണൈറ്റഡ്‌ മുന്നേറുന്നു. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ ബേൺലിയെ 2–-1ന്‌ തോൽപ്പിച്ച്‌ അഞ്ചാമതെത്തി. ആദ്യ നാലുസ്ഥാനക്കാർക്കാണ്‌ അടുത്ത സീസണിൽ ചാമ്പ്യൻസ്‌ ലീഗ്‌ കളിക്കാനാവുക. 34 കളിയിൽ 58 പോയിന്റാണ്‌ അവർക്ക്‌. ചെൽസിയാണ്‌ (61) നാലാമത്‌. നാലു കളിയാണ്‌ ലീഗിൽ ഇനി ശേഷിക്കുന്നത്‌.

മൈക്കേൽ അന്റോണിയുടെ ഇരട്ടഗോളാണ്‌ വെസ്റ്റ്‌ഹാമിന്‌ ജയം സമ്മാനിച്ചത്‌. പിന്നിട്ടുനിന്നശേഷമായിരുന്നു അന്റോണിയോ രണ്ടടിച്ചത്‌. ക്രിസ്‌ വുഡിന്റെ പെനൽറ്റിയിലൂടെ ബേൺലി മുന്നിലെത്തി. എട്ടു മിനിറ്റുകൾക്കിടെയാണ്‌ അന്റോണിയോ വെസ്റ്റ്‌ഹാമിന്‌ ലീഡ്‌ നൽകിയത്‌. പരിക്ക്‌ കാരണം നാലാഴ്‌ചകളായി കളത്തിന്‌ പുറത്തായിരുന്നു ഈ മുപ്പത്തൊന്നുകാരൻ. വെസ്റ്റ്‌ബ്രോംവിച്ച്‌ –-വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സ്‌ മത്സരം 1–-1ന്‌ പിരിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top