28 September Monday

ട്രോട്ട്‌ ഇംഗ്ലണ്ട്‌ ബാറ്റിങ്‌ പരിശീലകൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020


ലണ്ടൻ
മുൻ ബാറ്റ്‌സ്‌മാൻ ജൊനാതൻ ട്രോട്ട്‌ ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ടീമിന്റെ ബാറ്റിങ്‌ പരിശീലകനാകും. പാകിസ്ഥാനെതിരായ ടെസ്‌റ്റ്‌ പരമ്പരയിലാണ്‌ ട്രോട്ട്‌ പരിശീലകനായെത്തുക. പരമ്പരയ്‌ക്ക്‌ ബുധനാഴ്‌ച തുടക്കമാകും. മൂന്ന്‌ മത്സരങ്ങളാണ്‌.
2015ൽ വിരമിച്ച ട്രോട്ടിന്‌ 52 മത്സരങ്ങളിൽ 3835 റണ്ണുണ്ട്‌. 68 ഏകദിനവും കളിച്ചു.

ന്യൂസിലൻഡ് മുൻ സ്‌പിന്നർ ജീതൻ പട്ടേലും കൗണ്ടി ക്ലബ്‌ വാർവിക്‌ഷെർ പേസർ ഗ്രെയിം വെൽഷും ഇംഗ്ലണ്ടിന്റെ പരിശീലക സംഘത്തിലുണ്ട്‌.കോവിഡിനുശേഷം മൂന്നാമത്തെ പരമ്പരയാണ്‌ ഇംഗ്ലണ്ട്‌ കളിക്കുന്നത്‌. വെസ്‌റ്റിൻഡീസുമായുള്ള ടെസ്‌റ്റ്‌ പരമ്പരയായിരുന്നു ആദ്യം. തുടർന്ന്‌ അയർലൻഡിനോട്‌ ഏകദിന മത്സരങ്ങളും കളിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top