18 September Wednesday

മെസിക്ക്‌ 3 മാസം വിലക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019


ബ്യൂണസ്‌ ഐറിസ്‌
കോപ അമേരിക്ക നടത്തിപ്പിനെ വിമർശിച്ച ലയണൽ മെസിക്ക്‌ കടുത്ത ശിക്ഷ. ടൂർണമെന്റിനുശേഷം വിവാദ പ്രസ്‌താവനകൾ നടത്തിയതിന്‌ ലാറ്റിനമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷൻ മെസിയെ മൂന്ന്‌ മാസത്തേക്ക്‌ വിലക്കി. രാജ്യാന്തര മത്സരങ്ങളിലാണ് വിലക്ക്‌.  35 ലക്ഷം രൂപ പിഴയുമൊടുക്കണം.

കോപയിൽ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ മെസി ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായിരുന്നു. ചിലിയുമായിട്ടായിരുന്നു കളി. മത്സരശേഷമായിരുന്നു മെസിയുടെ പ്രതികരണം. കോപയിൽ അഴിമതിയാണെന്നും ബ്രസീലിനുവേണ്ടിമാത്രം നടത്തുകയാണെന്നും മെസി ആരോപിച്ചു. ടീമിന്റെ സമ്മാനദാന ചടങ്ങിലും ഈ മുപ്പത്തിരണ്ടുകാരൻ പങ്കെടുത്തില്ല.

വിലക്കിനെതിരെ മെസിക്ക്‌ ഏഴു ദിവസത്തിനുള്ളിൽ ലാറ്റിനമേരിക്കൻ ഫെഡറേഷന്‌ അപ്പീൽ നൽകാം. മെസിയും അർജന്റീന ഫുട്‌ബോൾ ഫെഡറേഷനും ഇതുവരെ പ്രതികരിച്ചിട്ടില്ല.വിലക്കോടെ സെപ്‌തംബറിലും ഒക്‌ടോബറിലുമായി നടക്കുന്ന സൗഹൃദമത്സരങ്ങൾ മെസിക്ക്‌ നഷ്ടമാകും. ചിലി, മെക്‌സിക്കോ, ജർമനി ടീമുകൾക്കെതിരെയുള്ള കളികളാണ്‌ നഷ്ടമാകുക. നവംബർവരെയാണ്‌ വിലക്ക്‌. ലാറ്റിനമേരിക്കയിലെ ലോകകപ്പ്‌ യോഗ്യതാമത്സരങ്ങൾ 2020 മാർച്ചിലാണ്‌ ആരംഭിക്കുക.


പ്രധാന വാർത്തകൾ
 Top