04 August Tuesday

റയൽ അടുക്കുന്നു; ഗെറ്റഫെയെ തോൽപ്പിച്ചു, നാല്‌ പോയിന്റ്‌ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

റയലിന്റെ വിജയഗോൾ നേടിയ റാമോസിന്റെ ആഘോഷം



മാഡ്രിഡ്‌
അഞ്ചുകളി ശേഷിക്കെ ഒന്നാംസ്ഥാനത്ത്‌ നാല്‌ പോയിന്റ്‌ ലീഡുമായി റയൽ മാഡ്രിഡ്‌ സ്‌പാനിഷ്‌ ലീഗ്‌ കിരീടത്തിലേക്ക്‌ അടുക്കുന്നു. ഗെറ്റഫെയെ ഒരു ഗോളിന്‌ കീഴടക്കിയാണ്‌ റയലിന്റെ മുന്നേറ്റം. ക്യാപ്‌റ്റൻ സെർജിയോ റാമോസിന്റെ പെനൽറ്റി ഗോളിൽ റയൽ ജയംതൊട്ടു.

മുപ്പത്തിമൂന്നു കളിയിൽ 74 പോയിന്റായി റയലിന്‌. ബാഴ്‌സയ്‌ക്ക്‌ 70. ശേഷിക്കുന്ന അഞ്ചുകളിയിൽ നാലിൽ ജയിച്ചാൽ റയലിന്‌ ചാമ്പ്യൻമാരാകാം. എളുപ്പമായിരുന്നില്ല റയലിന്‌. ഗെറ്റഫെ കടുത്ത പോരാട്ടം നടത്തി. ആദ്യ 12 മിനിറ്റിൽ മൂന്നുതവണയാണ്‌ ഗെറ്റഫെ മുന്നേറ്റം റയലിനെ വിറപ്പിച്ചത്‌. ഗെറ്റഫെയുടെ ശ്രമങ്ങൾ റയൽ ഗോൾകീപ്പർ തിബൗ കുർടോ കുത്തിയകറ്റുകയായിരുന്നു. മത്സരത്തിൽ പത്തുതവണ റഫറി മഞ്ഞക്കാർഡ്‌ വീശി.

കളി തീരാൻ 11 മിനിറ്റ്‌ ശേഷിക്കെ ഡാനിയേൽ കർവഹാലിനെ മത്തിയാസ്‌ ഒലിവേര ബോക്‌സിൽ വീഴ്‌ത്തിയതിന്‌ റയലിന്‌ പെനൽറ്റി കിട്ടി. റാമോസ്‌ കിക്കെടുത്തു. റാമോസിന്റെ തുടർച്ചയായ പതിനൊന്നാം പെനൽറ്റി ഗോളാണിത്‌. ബാഴ്‌സ കഴിഞ്ഞ മത്സരങ്ങളിൽ സമനിലയിൽ കുരുങ്ങിയത്‌ റയലിന്‌ ഗുണകരമായി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top