നൗകാമ്പ്
ബാഴ്സലോണയുമായുള്ള കരാർ ലയണൽ മെസി പുതുക്കിയേക്കില്ലെന്ന് സ്പാനിഷ് റേഡിയോ സ്റ്റേഷൻ കദെന സെർ. അടുത്ത വർഷമാണ് കരാർ അവസാനിക്കുന്നത്. 2017ൽ ഒപ്പുവച്ച കരാറാണിത്.
ക്ലബ് മാനേജ്മെന്റുമായി മെസി രസത്തിലല്ല. പരിശീലകൻ ഏണസ്റ്റോ വാൽവെർദെയെ പുറത്താക്കിയതുമുതൽ തുടങ്ങിയ വിവാദങ്ങൾ ബാഴ്സയിലെ കാര്യങ്ങൾ കുഴപ്പത്തിലാക്കി. ഇപ്പോഴത്തെ പരിശീലകൻ കിക്വെ സെതിയനും സമ്മർദത്തിലാണ്. ലീഗിൽ കിരീടപ്രതീക്ഷയ്ക്ക് തിരിച്ചടിയേറ്റതും ക്ഷീണമായി. ഈ സ്ഥിതിയിൽ പോകുകയാണെങ്കിൽ 2021ൽ മെസി ബാഴ്സ വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..