24 August Saturday

വനിതാ ലോകകപ്പ‌് : അമേരിക്ക ഫൈനലിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019

വനിതാ ലോകകപ്പ്‌ ഫൈനലിലെത്തിയ അമേരിക്കൻ താരങ്ങളുടെ ആഹ്ലാദം


പാരീസ്‌
നിലവിലെ ചാമ്പ്യൻമാരായ അമേരിക്ക വനിതാ ലോകകപ്പ്‌ ഫുട‌്ബോൾ ഫൈനലിൽ. സെമിയിൽ ഇംഗ്ലണ്ടിനെ 2–-1ന്‌ കീഴടക്കി. നെതർലൻഡ്‌സ‌്–-സ്വീഡൻ സെമി വിജയികളെ ഞായറാഴ‌്ച നടക്കുന്ന ഫൈനലിൽ നേരിടും.

ക്രിസ്‌റ്റെൻ പ്രസും അലക്‌സ്‌ മോർഗനും അമേരിക്കയ‌്ക്കായി ഗോളുകൾ നേടി. എലെൻ വൈറ്റാണ്‌ ഇംഗ്ലണ്ടിന്റെ ആശ്വാസഗോൾ കണ്ടെത്തിയത്‌. കളിയവസാനം ലഭിച്ച പെനൽറ്റി ക്യാപ്‌റ്റൻ സ്‌റ്റെഫ്‌ ഹോട്ടൺ പാഴാക്കിയത്‌ ആദ്യ ഫൈനലെന്ന ഇംഗ്ലണ്ടിന്റെ മോഹങ്ങൾക്ക്‌ തിരിച്ചടി നൽകി.

നാലാം കിരീടം ലക്ഷ്യമിടുന്ന അമേരിക്ക തുടർച്ചയായ മൂന്നാം ഫൈനലിനാണ്‌ യോഗ്യത നേടിയിരിക്കുന്നത്‌.


പ്രധാന വാർത്തകൾ
 Top