18 July Thursday

സെഞ്ചുറിയില്ലാതെ ഉയർന്ന സ‌്കോർ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019

ഹഫീസ്‌ സിക്‌സർ പായിക്കുന്നു


നോട്ടിങ‌്ഹാം
സെഞ്ചുറിയില്ലാതെ ലോകകപ്പിൽ ഏറ്റവും ഉയർന്ന സ‌്കോർ നേടിയതിന്റെ റെക്കേ‌ാഡ‌് പാകിസ്ഥാന‌്. ഇംഗ്ലണ്ടിനെതിരെ എട്ട‌് വിക്കറ്റ‌് നഷ്ടത്തിൽ 348 റണ്ണാണ‌് പാകിസ്ഥാൻ നേടിയത‌്. പാക‌് ഇന്നിങ‌്സിൽ ആരും സെഞ്ചുറി നേടിയില്ല. ലോകകപ്പിൽ റെക്കേ‌ാഡാണിത‌്. 2015ൽ യുഎഇക്കെതിരെ ദക്ഷിണാഫ്രിക്ക നേടിയ 6–-341 റണ്ണായിരുന്നു ഇതുവരെയുള്ള റെ‌ക്കോഡ‌്.

84 റണ്ണെടുത്ത മുഹമ്മദ‌് ഹഫീസാണ‌് പാക‌്നിരയിലെ ടോപ‌് സ‌്കോറർ. ബാബർ അസം (63), സർഫ്രാസ‌് അഹമ്മദ‌് (55), ഇമാം ഉൾ ഹഖ‌് (44) എന്നിവരാണ‌് മറ്റ‌് പ്രധാന സ‌്കോറർമാർ.


പ്രധാന വാർത്തകൾ
 Top