12 November Tuesday

കൈവിട്ട ക്യാച്ചുകൾ വിധിയെഴുതി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 4, 2019

മുഹമ്മദ്‌ ഹഫീസിന്റെ ക്യാച്ച്‌ വിട്ടുകളയുന്ന ജാസൺ റോയ്‌


രണ്ട‌് ഫീൽഡിങ‌് പിഴവുകളാണ‌് ഇംഗ്ലണ്ട‌്–-പാകിസ്ഥാൻ മത്സരത്തിൽ വഴിത്തിരിവായത‌്. പാകിസ്ഥാൻ ഇന്നിങ‌്സിലായിരുന്നു ആദ്യം. 14 റണ്ണെടുത്ത പാക‌് ബാറ്റ‌്സ‌്മാൻ മുഹമ്മദ‌് ഹഫീസിനെ ആദിൽ റഷീദിന്റെ പന്തിൽ ജാസൺ റോയ‌് വിട്ടുകളഞ്ഞു. ലോങ‌് ഓഫിലായിരുന്നു റോയ‌്. നേരെ കൈയിലേക്ക‌് വീണ പന്ത‌് റോയിക്ക‌് പിടിയിലൊതുക്കാനായില്ല. അവസരം മുതലാക്കിയ ഹഫീസ‌് 84 റണ്ണെടുത്ത‌് പാക‌് നിരയിലെ ടോപ‌് സ‌്കോററായി.

ഇംഗ്ലണ്ട‌് ഇന്നിങ‌്സിലാണ‌് രണ്ടാമത്തേത‌്. 11 റണ്ണെടുത്തുനിൽക്കെ ഇംഗ്ലണ്ട‌് ബാറ്റ‌്സ‌്മാൻ ജോ റൂട്ട‌് നൽകിയ അവസരം സ്ലിപ്പിൽവച്ച‌് ബാബർ അസം പാഴാക്കി. മുഹമ്മദ‌് അമീറായിരുന്നു ബൗളർ. റൂട്ട‌്  സെഞ്ചുറി നേടി.


പ്രധാന വാർത്തകൾ
 Top