21 March Tuesday

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് : കേരളത്തിന് രണ്ട് സ്വർണം

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023


ഭോപ്പാൽ
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളം രണ്ട് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി. മെഡൽ പട്ടികയിൽ ഏഴാംസ്ഥാനത്താണ്. ആകെ മൂന്നുവീതം സ്വർണവും വെള്ളിയും രണ്ട് വെങ്കലവും.

അത്‌ലറ്റിക്‌സിലെ ആദ്യദിനം ഒരു സ്വർണവും രണ്ട് വെള്ളിയും നേടി. ആൺകുട്ടികളുടെ 400 മീറ്ററിൽ പി അഭിരാം സ്വർണം നേടി. പെൺകുട്ടികളുടെ 100 മീറ്ററിൽ എസ് മേഘയും ഷോട്ട്പുട്ടിൽ വി എസ് അനുപ്രിയയും വെള്ളി കരസ്ഥമാക്കി. കനോയിങ് ആൻഡ്‌ കയാക്കിങ്ങിൽ 200 മീറ്ററിൽ മേഘ പ്രദീപ് സ്വർണം സ്വന്തമാക്കി. മേഘയുടെ രണ്ടാംസ്വർണമാണ്. ബാഡ്മിന്റൺ പെൺകുട്ടികളുടെ സിംഗിൾസിൽ പവിത്ര നവീനിന് വെങ്കലം ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top