14 August Friday

എവർട്ടൺ വീക്‌സ്‌ വിടവാങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020


കിങ്‌സ്‌റ്റൺ
വെസ്‌റ്റിൻഡീസ്‌ ക്രിക്കറ്റിലെ വിഖ്യാത താരം സർ എവർട്ടൺ വീക്‌സ്‌ അന്തരിച്ചു. 95 വയസ്സായിരുന്നു. വിൻഡീസ്‌ ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്‌മാൻമാരിൽ ഒരാളായിരുന്നു വീക്‌സ്‌. ഒരുകാലത്ത്‌ ക്രിക്കറ്റിലെ പേരുകേട്ട ‘ത്രീ ഡബ്ല്യു’സഖ്യത്തിലെ പ്രധാന താരമായിരുന്നു. സർ ക്ലൈഡ്‌ വാൽകോട്ടും സർ ഫ്രാങ്ക്‌ വോറെലുമായിരുന്നു മറ്റു രണ്ടുപേർ. മൂവരും ഉൾപ്പെട്ട ബാറ്റിങ് നിരയിലായിരുന്നു അക്കാലത്ത്‌ വിൻഡീസിന്റെ കുതിപ്പ്‌.  വോറെൽ 1967ലും വാൽകോട്ട്‌ 2006ലും മരിച്ചു.

1948ൽ 22–-ാംവയസ്സിലായിരുന്നു വീക്‌സിന്റെ അരങ്ങേറ്റം. ടെസ്‌റ്റ്‌ ക്രിക്കറ്റിൽ തുടർച്ചയായി അഞ്ച്‌ ഇന്നിങ്‌സുകളിൽ സെഞ്ചുറി നേടിയ ഏക കളിക്കാരനാണ്‌. ആറാം ഇന്നിങ്‌സിൽ 90 റണ്ണുമായി നിൽക്കെ റണ്ണൗട്ടാവുകയായിരുന്നു. നാൽപ്പത്തെട്ട്‌ ഇന്നിങ്സുകളിൽ 4455 റണ്ണടിച്ചു. 58.61 ആയിരുന്നു ബാറ്റിങ്‌ ശരാശരി. 33–-ാംവയസ്സിലായിരുന്നു വിരമിക്കൽ. തുടർന്ന്‌ പരിശീലകനായി. ഐസിസി മാച്ച്‌ റഫറിയുമായിരുന്നു. വീക്‌സിന്റെ മകൻ ഡേവിഡ്‌ മറെ വിൻഡീസിനായി കളിച്ചിട്ടുണ്ട്‌. വിക്കറ്റ്‌ കീപ്പറായിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top