24 August Saturday

ഇംഗ്ലണ്ട് സെമിയില്‍; ന്യൂസിലന്‍ഡിനെ 119 റണ്‍സിന് തോല്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

ഡേറം > ന്യൂസീലന്‍ഡിനെ 119 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിലെത്തി. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റോടെയാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 306 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കിവീസ് 45 ഓവറില്‍ 186 റണ്‍സിന് പുറത്തായി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റേത് മികച്ച തുടക്കമായിരുന്നു. ഒമ്പതാം ഏകദിന സെഞ്ചുറി കുറിച്ച ബെയര്‍‌സ്റ്റോ 99 പന്തില്‍ നിന്ന് 106 റണ്‍സെടുത്താണ് പുറത്തായത്. ജോ റൂട്ട് (24), ജോസ് ബട്ട്‌ലര്‍ (11), ബെന്‍ സ്റ്റോക്ക്‌സ് (11), ക്രിസ് വോക്‌സ് (4) എന്നിവരെല്ലാം കാര്യമായ സംഭവനകളില്ലാതെ മടങ്ങി. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ 40 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത് പുറത്തായി. കിവീസിനായി ട്രെന്‍ഡ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ജെയിംസ് നീഷാം എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

65 പന്തുകള്‍ നേരിട്ട് 57 റണ്‍സെടുത്ത ടോം ലാഥമാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. റോസ് ടെയ്ലര്‍ (28), ജെയിംസ് നീഷാം (19), കോളിന്‍ ഗ്രാന്ദോം (3), മിച്ചല്‍ സാന്റ്നര്‍ (12) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നു വിക്കറ്റ് വീഴ്ത്തി. 9 ഓവറില്‍ 34 റണ്‍സാണ് വുഡ് വഴങ്ങിയത്.


പ്രധാന വാർത്തകൾ
 Top