19 August Monday

തിരുവനന്തപുരത്ത് വീണ്ടും രാജ്യാന്തര ക്രിക്കറ്റ് മത്സരം

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

കൊച്ചി > തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം വീണ്ടും രാജ്യാന്തര ക്രിക്കറ്റിന് വേദിയാകുന്നു. ഡിസംബര്‍ എട്ടിന് ഇന്ത്യ--വെസ്റ്റിന്‍ഡീസ് മത്സരമാണ് തിരുവനന്തപുരത്ത് നടക്കുക. മൂന്ന് മത്സര പരമ്പരയിലെ രണ്ടാമത്തെ കളിക്കാണ് വേദിയാകുക. ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്ന മൂന്നാമത്തെ രാജ്യാന്തര മത്സരമാണിത്.

2017 നവംബര്‍ ഏഴിനാണ് ആദ്യ മത്സരം നടന്നത്. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലായിരുന്നു കളി.  മഴകാരണം എട്ടോവര്‍ മത്സരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്ണെടുത്തു. ന്യൂസിലന്‍ഡിന് ആറിന് 61ലെത്താനേ കഴിഞ്ഞുള്ളൂ. ഇന്ത്യ ആറ് റണ്ണിന് ജയിച്ചു.

കഴിഞ്ഞ നവംബര്‍ ഒന്നിന് ഇന്ത്യ--വിന്‍ഡീസ് ഏകദിനവും ഇവിടെ നടന്നു. ഇന്ത്യ ഒമ്പത് വിക്കറ്റിനാണ് ജയിച്ചത്. വിന്‍ഡീസ് 104ന് പുറത്തായി. ഇന്ത്യ 14.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ജയം നേടി. ഈ വര്‍ഷം മൂന്ന് പരമ്പരകളാണ് ഇന്ത്യക്ക്. 

സെപ്തംബറില്‍ ദക്ഷിണാഫ്രിക്ക മൂന്ന് ട്വന്റി--20യും മൂന്ന് ടെസ്റ്റുകള്‍ക്കുമായി ഇന്ത്യയിലെത്തും.  നവംബറില്‍ ബംഗ്ലാദേശ് എത്തും. മൂന്ന് ട്വന്റി--20യും രണ്ട് ടെസ്റ്റുമാണ് പരമ്പരയില്‍. വിന്‍ഡീസ് ഡിസംബറില്‍ മൂന്ന് വീതം ട്വന്റി--20യും ഏകദിനവും കളിക്കും.


പ്രധാന വാർത്തകൾ
 Top