25 August Sunday

പാകിസ്ഥാന് വമ്പന്‍ സ്‌കോര്‍; ഇംഗ്ലണ്ടിന് 349 റണ്‍സ് വിജയലക്ഷ്യം

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

നോട്ടിങ് ഹാം > രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങിയ ആതിഥേയരെ വിറപ്പിച്ച് കൂറ്റന്‍ സ്‌കോറുമായി പാകിസ്ഥാന്‍. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ 348 റണ്‍സ് നേടി. കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലദേശ് നേടിയ 330 റണ്‍സാണ് പാക്കിസ്ഥാന്‍ മറികടന്നത്. ടോസ് നഷ്ടടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. 62 പന്തില്‍ 84 റണ്‍സ് നേടിയ മഹമ്മദ്് ഹഫീസാണ് പാക് നിരയില്‍ ടോപ് സ്‌കോറര്‍.

പാക്കിസ്ഥാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യം ഇംഗ്ലണ്ട് മറികടന്നാല്‍ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് എന്ന റെക്കോര്‍ഡ് ഇംഗ്ലണ്ടിനു സ്വന്തമാക്കാം. 2011ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അയര്‍ലന്‍ഡ് പിന്തുടര്‍ന്നു നേടിയ 329 റണ്‍സാണ് നിലവിലെ റെക്കോര്‍ഡ്.

സ്‌കോര്‍ ബോര്‍ഡ്


പാകിസ്ഥാന്‍
ഇമാം സി വോക്‌സ് ബി അലി 44, സമാന്‍ സ്റ്റമ്പ്ഡ് ബട്ലര്‍ ബി അലി 36, ബാബര്‍ സി വോക്‌സ് ബി അലി 63, ഹഫീസ് സി വോക്‌സ് ബി വുഡ് 84, സര്‍ഫ്രാസ് സി ആന്‍ഡ് ബി വോക്‌സ് 55, ആസിഫ് സി ബെയര്‍സ്‌റ്റോ ബി വുഡ് 14,  മാലിക് സി മോര്‍ഗന്‍ ബി വോക്‌സ് 8, റിയാസ് സി റൂട്ട് ബി വോക്‌സ്, ഹസന്‍ അലി 10, ഷദാബ് 10. എക്‌സ്ട്രാസ് 20. ആകെ 8--348.
വിക്കറ്റ് വീഴ്ച: 1--82, 2--111, 3--199, 4--279, 5--311, 6--319, 7--325, 8--337.

ബൗളിങ്: വോക്‌സ് 8--1--71--3, ആര്‍ച്ചെര്‍ 10--0--79--0, അലി 10--0--53--3, വുഡ് 10--0--53--2, സ്‌റ്റോക്‌സ് 7--0--43--0, റഷീദ് 5--0--43--0.


 


പ്രധാന വാർത്തകൾ
 Top