13 October Sunday

വനിതാ ട്വന്റി20 ലോകകപ്പ്‌ ; റിച്ച, ദീപ്‌തി 
തിളങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024


ദുബായ്‌
വനിതാ ട്വന്റി20 ലോകകപ്പ്‌ സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ഏഴിന്‌ 144 റണ്ണെടുത്തു. 25 പന്തിൽ 36 റണ്ണെടുത്ത റിച്ചാ ഘോഷാണ്‌ ടോപ്‌ സ്‌കോറർ. ജെമീമ റോഡ്രിഗസ്‌ 26 പന്തിൽ 30ഉം ദീപ്‌തി ശർമ 29 പന്തിൽ 35ഉം റണ്ണടിച്ചു. ഓപ്പണർ ഷഫാലി വർമ റണ്ണെടുക്കുംമുമ്പ്‌ മടങ്ങി. സ്‌മൃതി മന്ദാന (22 പന്തിൽ 21), ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗർ (11 പന്തിൽ 10) എന്നിവർക്ക്‌ തിളങ്ങാനായില്ല. നാളെയാണ് ലോകകപ്പിന്‌ തുടക്കം. ഇന്ത്യ നാലിന്‌ ന്യൂസിലൻഡുമായി ആദ്യമത്സരം കളിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top