22 October Thursday

അജയ്യം ! ബയേൺ മ്യൂണിക്കിന്റെ കിരീടവേട്ട തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020

ബെർലിൻ
ജർമൻ സൂപ്പർ കപ്പിൽ ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ 3–-2ന്‌ കീഴടക്കി ബയേൺ ഈ വർഷത്തെ അഞ്ചാംകിരീടവും സ്വന്തമാക്കി. ജർമൻ ലീഗ്‌, ജർമൻ കപ്പ്‌, ചാമ്പ്യൻസ്‌ ലീഗ്‌, യുവേഫ സൂപ്പർ എന്നിവയാണ്‌ ഈ വർഷത്തെ ബയേണിന്റെ മറ്റ്‌ കിരീടങ്ങൾ.

ആവേശകരമായിരുന്നു സൂപ്പർ കപ്പ്‌ പോരാട്ടം. ഡോർട്ട്‌മുണ്ട്‌ പൊരുതിനിന്നു. ഒടുവിൽ, കളി തീരാൻ നിമിഷങ്ങൾ മാത്രം ജോഷ്വ കിമ്മിന്റെ മിടുക്കിൽ ബയേൺ ജയം സ്വന്തമാക്കുകയായിരുന്നു. റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയുമായുള്ള നീക്കത്തിനൊടുവിൽ കിമ്മിച്ച്‌ പന്ത്‌ ഡോർട്ട്‌മുണ്ട്‌ വലയിലെത്തിച്ചു. ലീഗിൽ കഴിഞ്ഞയാഴ്‌ച ഹോഫെൻഹെയിമിനോട്‌ തോറ്റിരുന്നു.

ഡോർട്ട്‌മുണ്ടുമായുള്ള കളിയുടെ തുടക്കം ബയേണിന്‌ അവകാശപ്പെട്ടതായിരുന്നു. കൊറെൻടിൻ ടൊളീസോ, തോമസ്‌ മുള്ളർ എന്നിവരിലൂടെ ആദ്യ അരമണിക്കൂറിൽ ബയേൺ മുന്നിലെത്തി. എന്നാൽ, ഡോർട്ട്‌മുണ്ടിന്റെ തിരിച്ചുവരവായിരുന്നു പിന്നീട്‌ കണ്ടത്‌. യൂലിൻ ബ്രാൻഡ്‌, എർലിങ്‌ ഹാലൻഡ്‌ എന്നിവർ ഡോർട്ട്‌മുണ്ടിനായി ഗോളടിച്ചു. തുടർന്നുള്ള ഘട്ടങ്ങളിൽ ഇരുവർക്കും അവസരങ്ങൾ കിട്ടിയെങ്കിലും മുതലാക്കാനായില്ല. ഈ ശ്രമങ്ങൾക്കിടെയായിരുന്നു കിമ്മിച്ചിലൂടെ ബയേൺ വീണ്ടും തിരിച്ചടിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top