30 September Saturday

സൂപ്പർ പിഎസ്‌ജി ; നെയ്മർക്ക് ഇരട്ടഗോൾ , മെസി, റാമോസ് ലക്ഷ്യം കണ്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

image credit psg fc twitter

ടെൽ അവീവ്‌

നാന്റെസിനെ നാല്‌ ഗോളിന്‌ മുക്കി പിഎസ്‌ജി ഫ്രഞ്ച്‌ സൂപ്പർ കപ്പ്‌ ചാമ്പ്യന്മാരായി. നെയ്‌മർ ഇരട്ടഗോൾ നേടിയപ്പോൾ ലയണൽ മെസി, സെർജിയോ റാമോസ്‌ എന്നിവരും പിഎസ്‌ജിക്കായി ലക്ഷ്യം കണ്ടു.

ബോക്‌സിന്‌ പുറത്തുനിന്ന്‌ ഉശിരൻ ഫ്രീകിക്കിലൂടെയായിരുന്നു നെയ്‌മറിന്റെ ഒരു ഗോൾ. മറ്റൊന്ന്‌ പെനൽറ്റിയിലൂടെയും. മെസിയുടെ ഗോളിന്‌ വഴിയൊരുക്കുകയും ചെയ്‌തു ബ്രസീലുകാരൻ. കഴിഞ്ഞ 10 സീസണിൽ ഒമ്പതുതവണയും പിഎസ്‌ജിയാണ്‌ സൂപ്പർ കപ്പ്‌ നേടിയത്‌.ആഗസ്ത്‌ അഞ്ചിനാണ്‌ ഫ്രഞ്ച്‌ ലീഗിന്‌ തുടക്കമാകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top