07 August Friday

റോണോ മിന്നി; യുവന്റസ്‌ മുന്നോട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020

ജെനോവയ്‌ക്കെതിരെ ഗോൾ നേടിയ യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഹ്ലാദം


ടൂറിൻ
ഇറ്റാലിയൻ ലീഗിൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഗോൾ. ജെനോവയ്‌ക്കെതിരായ കളിയിൽ മിന്നുന്ന പ്രകടനമായിരുന്നു റൊണാൾഡോയുടേത്‌. പന്തുമായി ഒറ്റയ്‌ക്ക്‌ മുന്നേറിയ റൊണാൾഡോ 25വാര ദൂരത്തുനിന്ന്‌ ഷോട്ട്‌ തൊടുക്കുകയായിരുന്നു. കളിയിൽ യുവന്റസ്‌ 3–-1ന്‌ ജയിച്ചു.

ഗോളൊഴിഞ്ഞ ആദ്യപകുതിക്ക്‌ ശേഷമായിരുന്നു യുവന്റസിന്റെ തകർപ്പൻ പ്രകടനം. പൗലോ ഡിബലായുടെ മനോഹര ഗോളിൽ അവർ തുടങ്ങി. തുടർന്നായിരുന്നു റൊണാൾഡോയുടെ ഗോൾ. സീസണിലെ 25–-ാം ഗോൾ.  ഡഗ്ലസ്‌ കോസ്‌റ്റയുടെ ഉശിരൻ ഗോളിലൂടെ യുവന്റസ്‌ ജയം പൂർത്തിയാക്കി. 72 പോയിന്റുമായി ഒന്നാമത്‌ തുടരുകയാണ്‌ യുവന്റസ്‌. നാല്‌ പോയിന്റ്‌ പിന്നിൽ ലാസിയോയുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top