08 August Saturday

സാനെ ബയേണിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020


ബെർലിൻ
മാഞ്ചസ്റ്റർ സിറ്റി വിങ്ങർ ലിറോയ്‌ സാനെ ബയേൺ മ്യൂണിക്കിലേക്ക്‌. അടുത്ത സീസണിൽ സാനെ ജർമൻ ക്ലബ്ബിനായി അരങ്ങേറും. ഏകദേശം 512 കോടി രൂപയാണ്‌ ഇരുപത്തിനാലുകാരനായി ബയേൺ മുടക്കുന്നത്‌. കരാറിന്റെ മറ്റ്‌ വ്യവസ്ഥകൾ വ്യക്തമായിട്ടില്ല.

2016ൽ ഷാൽക്കെയിൽ നിന്നാണ്‌ സാനെ സിറ്റിയിൽ എത്തിയത്‌. ഇംഗ്ലീഷ്‌ ടീമിനൊപ്പം രണ്ട്‌ പ്രീമിയർ ലീഗ്‌ കിരീടങ്ങൾ നേടി. ഈ സീസണിൽ പരിക്കുകാരണം ഏറെ സമയവും പുറത്തായിരുന്നു. സാനെയുമായുള്ള കരാർ നീട്ടാൻ സിറ്റിക്ക്‌ താൽപര്യമുണ്ടായിരുന്നു. എന്നാൽ ബയേണിൽ ചേരാൻ സാനെ തീരുമാനിക്കുകയായിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top