17 November Sunday

റസെൽ കളിക്കുമെന്ന‌് പ്രതീക്ഷ

വെബ് ഡെസ്‌ക്‌Updated: Sunday Jun 2, 2019


ലണ്ടൻ
ഓസ‌്ട്രേലിയക്കെതിരെ വ്യാഴ‌ാഴ‌്ച നടക്കുന്ന മത്സരത്തിൽ വെസ‌്റ്റിൻഡീസ‌് ഓൾ റൗണ്ടർ ആന്ദ്രേ റസെൽ കളിച്ചേക്കും. പാകിസ്ഥാനുമായുള്ള ആദ്യ കളിക്കിടെ പരിക്കുകാരണം റസെൽ കളംവിട്ടിരുന്നു. കാൽമുട്ടിനാണ‌് പരിക്ക‌്. മൂന്നോവർ എറിഞ്ഞ‌് രണ്ട‌് വിക്കറ്റ‌് വീഴ‌്ത്തിയ റസെലിന‌് പിന്നെ പന്തെറിയാനായില്ല.

‘‘ഏറെ നാളായി എന്നെ കാൽമുട്ടിലെ പരിക്ക‌് അലട്ടുന്നുണ്ട‌്. അഞ്ച‌് ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കാനാകുമെന്ന‌് കരുതുന്നു. ഓസീസിനെതിരെ കളിക്കാനാകുമെന്ന‌ാണ‌് പ്രതീക്ഷ’ റസെൽ പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top